General

വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം


വയനാട്ടിൽ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. സുധൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടൻ നൽകും. രേഖകൾ ഹാജരാക്കിയാൽ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ വൈദ്യുതി കമ്പികൾ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് പുൽപ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധൻ (32) ഇന്നലെയാണ് ഷോക്കേറ്റാണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുധൻ. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു. പുല്ല് അരിയാൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.


Reporter
the authorReporter

Leave a Reply