AchievementEducationLatest

റിജ്യണൽ തല പുരസ്കാര നിറവിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സ്

Nano News

കോഴിക്കോട്:. കേരള സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം 2025 വർഷത്തെ റീജ്യണൽ തല പുരസ്ക്കാരം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സ് ടീം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടൺ ഹിൽ തിരുവനന്തപുരത്ത് വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐ എ എസ്സിൽ നിന്നും ഏറ്റുവാങ്ങി.ഹയർ സെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടർ & സ്റ്റേറ്റ് എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ: ഷാജിത എസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ: ഡി ദേവിപ്രിയ, എൻ എസ് എസ് സന്ദേശം നൽകി. RDD അജിത വി, റീജ്യണൽ പ്രോഗ്രാം കൺവീനർ, രാഹുൽ എസ്, ജില്ലാ കൺവീനർ എം.കെ ഫൈസൽ, ചടങ്ങിൽ സംസാരിച്ചു. റിജണൽ പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് സ്വാഗതവും, ആർ പി.സി. ബിനു പി.ബി നന്ദിയും പറഞ്ഞു.

കോഴിക്കോട്,മലപ്പുറം ജില്ലകളിലെ 300 ൽ പരം എൻ എസ് എസ് യൂണിറ്റുകളിൽ നിന്നാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സ് യൂണിറ്റ് റീജ്യണൽ തല (ഉത്തര മേഖല 1) പുരസ്ക്കാര നേട്ടം കൈവരിച്ചത്. നോർത്തേൺ റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വളണ്ടിയർ പുരസ്ക്കാരങ്ങളാണ് യൂണിറ്റിന് ലഭിച്ചത്. റീജ്യണിലെ മികച്ച യൂണിറ്റ് പുരസ്ക്കാരം പ്രിൻസിപ്പാൾ എം അബ്ദു മാസ്റ്ററും, റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ യൂണിറ്റിലെ പ്രോഗ്രാം ഓഫീസർ ഇ കെ ഷഹീന ടീച്ചറും , ജില്ലയിലെ മികച്ച വളണ്ടിയർ അവാർഡ് അൻസിറ ഫാത്തിമ പി.പി യും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ എസ് കെ, ഐ എ എസ്സിൽ നിന്നും ഏറ്റുവാങ്ങി.

കല്ലായിയിൽ മാലിന്യം നിറഞ്ഞ പഴയ അത്താണി
‘ഹൊറിഗല്ലു എന്ന’പേരിൽ മനോഹരമായ പാർക്കായി പുനരുജ്‌ജീവിപ്പിച്ചത്,
സംസ്ഥാന പുരസ്ക്കാരം ലഭിച്ചസ്നേഹാരാമം,മാനസ ഗ്രാമത്തിലെ സ്ത്രീകൾക്കായി ഫാഷൻ ഡിസൈനിംഗ് പരിശീലനവും തൊഴിലും ലഭ്യമാക്കൽ ,തെക്കേപ്പുറത്തെ പ്രാദേശിക സ്വാതന്ത്ര്യ സമരസേനാനികളെകുറിച്ച് പഠനം നടത്തി കുറ്റിച്ചിറ ഹെറിറ്റേജിൽ പേരുകൾ ആലേഖനം ചെയ്യൽ കൂട്ടുകാരിക്കൊരു കൂട് ഭവന നിർമ്മാണം, ഉപജീവനം പദ്ധതി, അപ്പ് സൈക്കിളിംഗ് പദ്ധതി, പാലിയേറ്റീവ് പ്രവർത്തനം, വയനാട് ചൂരൽ മല ദുരന്ത സഹായം ,പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം,മില്ലറ്റ് കൃഷി,പച്ചക്കറി കൃഷി പ്ലോഗിംഗ്,ത്രിഫ്റ്റ് ഷോപ്പിംഗ്,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പോൾ ബ്ലഡ് പ്രവർത്തനങ്ങൾ ആരോഗ്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ മികവാർന്ന പദ്ധതികളാണ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ എം.അബ്ദു, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡൈന കെ ജോസഫും നേതൃത്വം നൽകി വരുന്നു. പി.ടി എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധപിന്തുണയും പ്രോൽസാഹനവും നൽകി വരുന്നു


Reporter
the authorReporter

Leave a Reply