General

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍


തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം.

രണ്ട് തവണ ഇത് സംഭവിച്ചിരുന്നു. 40 ദിവസം മുന്‍പ് വിഷം നല്‍കി. പിന്നീട് മാര്‍ച്ച് 19 നും വിഷം അടങ്ങിയ ഭക്ഷണം നല്‍കി. ഇതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. – മുഖ്താറിന്റെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു.

ബന്ദ ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും ഭക്ഷണത്തോടൊപ്പം വിഷ പദാര്‍ത്ഥം നല്‍കിയെന്നും മുഖ്താര്‍ അന്‍സാരിയുടെ അഭിഭാഷകന്‍ ഈ മാസം ആദ്യം കോടതിയില്‍ ആരോപിച്ചിരുന്നു.

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ ഒരു വിവരവും തന്നെ അറിയിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം പിതാവിനെ കാണാന്‍ ജയിലില്‍ പോയെങ്കിലും അനുമതി നല്‍കിയില്ല. പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉമര്‍ അന്‍സാരി പറഞ്ഞു.

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ, യുപി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ പാനല്‍ അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രണ്ടു ഡോക്ടര്‍മാരടങ്ങുന്ന സംഘമാകും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുക്താര്‍ അന്‍സാരിയുടെ മരണത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പൊലീസിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപിയില്‍ മുഴുവന്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply