രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്‌സ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തി രാഷ്ട്രീയസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈസമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം. മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലിസ് കേസ് എടുത്തത്.