Local News

ചക്കക്കൊമ്പന്‍, പശുവിനെ ആക്രമിച്ചു; സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nano News

ചിന്നക്കനാലിലിറങ്ങിയ ചക്കക്കൊമ്പന്‍ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പന്‍ ആക്രമിച്ചത്. ഇന്നലെയാണ് വൈകിട്ടാണ് സംഭവം.

പശുവിനെ തീറ്റുന്നതിനിടയില്‍ ആനയെ ഓടിക്കുവാന്‍ വനംവകുപ്പ് വാച്ചര്‍മാര്‍ കാടിന് തീയിട്ടതായി നാട്ടുകാര്‍ ആരോപിച്ചു. വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ടു സരസമ്മ ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പശുവിന്റെ നടുവൊടിഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ പശു ഗുരുതരാവസ്ഥയിലാണ്.

അതേസമയം, പരാതി അറിയിച്ചിട്ട് ഇതുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ആരോപണമുണ്ട്.

ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡ്ഡിനുള്ളില്‍ ആളുകളുണ്ടായിരുന്നില്ല.


Reporter
the authorReporter

Leave a Reply