കോഴിക്കോട് : മലബാർ ടൂറിസം കൗൺസിൽ ,ടൂറിസം എക്സ്പോ യോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു.
ടൂറിസം ലീഡർഷിപ്പ് അവാർഡ് വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടർ എൻ കെ മുഹമ്മദ്, എം ടി സി കൗൺസിൽ അവാർഡ് കണ്ണൂർ ടൂർസ് ആന്റ് ഹോളിഡെയിസ് ഡയറക്ടർ ഷഹിൽ മരിയം മുണ്ടക്കൽ
എന്നിവർക്കാണ് പുരസ്ക്കാരം. ജൂൺ 11 ന് ശനിയാഴ്ച രാവിലെ 11.30 ന് മലബാർ പാലസിൽ നടക്കുന്ന ടൂറിസം എക്സ്പോ വേദിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ അവാർഡ് സമ്മാനിക്കും.ചെമ്മാട് നാഷണൽ ട്രാവൽസ് ആന്റ് ടൂർസ് മാനേജിംഗ് ഡയറക്ടർ വി വി യൂസഫിനെ ചടങ്ങിൽ ആദരിക്കും. ടൂർ ഓപ്പറേറ്റർമാർ , ട്രാവൽ ഏജന്റുമാർ . മറ്റ് ടൂറിസ് പ്രൊഫഷനലുകൾക്കും 963329788 ൽ ബന്ധപ്പെടാവുന്നതാണ്.
17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ പങ്കാളിത്വത്തോടെ മലബാർ ടൂറിസം മീറ്റ് മലബാർ മേഖലയിൽ നടക്കുന്നത്.
പത്ര സമ്മേളനത്തിൽ അഡ്വൈസറി മെമ്പർ ടി പി എം ഹാഷിർ അലി, പ്രസിഡന്റ് – സി സജീർ പടിക്കൽ , ഷെഫീക്ക് ആനമങ്ങാടൻ ,പി കെ ശുഹൈബ്, എ.കെ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.മലബാറിലെ ടൂറിസം മേഖലയിൽ 200 ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് മലബാർ ടൂറിസം പ്രമോഷൻ കൗൺസിൽ .