General

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്


കോഴിക്കോട്: നൈറ്റ് പട്രോളിങിനിടെ കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ ആക്രമണം. നടക്കാവ് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ സിജിത്ത്, സി.പി.ഒമാരായ നവീന്‍, രതീഷ് എന്നിവര്‍ക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിട സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതു കണ്ടാണ് പൊലിസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ യുവാക്കള്‍ പൊലിസുകാരെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.


Reporter
the authorReporter

Leave a Reply