തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. കൃഷി,സാമൂഹ്യപ്ര തിബദ്ധത,കല എന്നീ വിഭാഗങ്ങളിലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. കൃഷി വിഭാഗ ത്തിൽ നിധീഷ് കൃഷ്ണനും സാമുഹ്യ പ്രതിബദ്ധതാ വിഭാഗത്തിൽ വി.എസ്.വിഷ്ണുവും കലാ വിഭാഗത്തിൽ ശ്രീരാഗ് രഘുവും പുരസ്കാര ത്തിന് അർഹരായി. 50000 രൂപയുടേതാണ് പുരസ്കാരം.
കോഴിക്കോട് റാം മോഹൻ റോഡിലെ പോലീസ് ക്വാർട്ടേഴ്സിലെ കൃഷിയിടത്ത് 1500 ഗ്രോബാഗുകളിലെ പച്ചക്കറി തൈകൾക്ക് വെള്ളം നനയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥൻറ ചിത്രമാണ് കോഴിക്കോട് കല്ലായി സ്വദേശിയായ നിധീഷിന് പുരസ്കാരം നേടിക്കൊടുത്തത്.
സുപ്രഭാതം ദിനപത്രത്തിലെ ഫോട്ടോ ജേണലിസ്റ്റാണ് നിധീഷ് കൃഷ്ണൻ.