കോഴിക്കോട്: പെട്രോളിനും ഡീസലിനും അന്യായമായി സെസ്സ് വർദ്ധിപ്പിച്ചതിനെതിരെ ബേപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ വ്യത്യസ്ഥ പ്രതിഷേധം. ഉപഭോക്താക്കൾക്ക് സെസ് തിരികെ നൽകിയാണ് ബേപ്പൂർ പെട്രോൾ പമ്പിൽ. യൂത്ത് കോൺഗ്രസ്സ് ഇത്തരമൊരു പ്രതിഷേധം.
സംഘടിപ്പിച്ചത്.നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: ഷാഹിദ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. മനാഫ് മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുൾ ഗഫൂർ , രാജേഷ് അച്ചാറമ്പത്ത്, എ.എം അനിൽകുമാർ , എം ഷെറി, ആഷിഖ് പിലാക്കൽ, അനീസ് റഹ്മാൻ , അഖിൽ പി യാസർ അറഫാത്ത് ഫായിസ് ബേപ്പൂർ തുടങ്ങിയവർ സംസാരിച്ചു.