കോഴിക്കോട് : ഫെബ്രുവരി 23 മുതൽ 27 വരെ ബീച്ചിൽ നടക്കുന്ന 25 ആം മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.
ഫെസ്റ്റിവലിന്റെ സ്വിച്ചോൺ കർമ്മം എം കെ രാഘവൻ എം പി നിർവ്വഹിച്ചു.
ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ ,ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരള , ചലച്ചിത്ര അക്കാദമി , കാലിക്കറ്റ് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംഘാടക സമിതി ഉപ ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു .
സംഘാടകർക്കുള്ള പ്രത്യേക ജഴ്സി എം കെ രാഘവൻ എം പി ഭക്ഷണ കമ്മിറ്റി ചെയർമാൻ വി പി അബ്ദുൽ കരീംമിന് നൽകി ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജ ഗോപാൽ മുഖ്യതിഥിയായി . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ പി ടി അഗസ്റ്റിൻ ,ടി എം അബ്ദു റഹിമാൻ , പി കിഷൻ ചന്ദ്, സംഘടക സമിതി വൈസ് പ്രസിഡന്റ് – എം മുജീബ് റഹ്മാൻ , ട്രഷറർ – കെ വി അബ്ദുൽ മജീദ് , ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ – പി. നവീന , ബാബു കെൻസ, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കൺവീനർ എ വി ഫർദിസ് എന്നിവർ സംസാരിച്ചു. ഡോ. പി. അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും സി ഇ ഒ അബ്ദുല്ല മാളിയേക്കൽ നന്ദിയും പറഞ്ഞു. 17 ന് ഫിലിം ഫെസ്റ്റിവൽ സമാപിക്കും.