കോഴിക്കോട് : ലോക നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പറ്റിൽ നഴ്സിംഗ് സൂപ്രണ്ട് എൻ പി നിർമ്മലയക്ക് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുടെ ആദരവ് .
റോട്ടറി ഡിസ്ട്രിക്റ്റ് അസിസ്റ്റൻറ് ഗവർണ്ണർ മെഹറൂഫ് മണലൊടിയിൽ നിന്നും എൻ പി നിർമ്മലയ്ക്ക് വേണ്ടി നഴ്സ് ഷേർലി സി സക്കറിയ മെമോന്റോ ഏറ്റുവാങ്ങി.ചടങ്ങിൽ റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.ജലീൽ ഇടത്തിൽ, കെ.ജെ തോമസ്, ജില്ലാ സഹകരണ ആശുപത്രി പി ആർ ഒ – പി വി നിഷാന്ത് , ബേസിൽ ജോസഫ് , ലിസി ജോസഫ് എന്നിവർ പ്രസംഗിച്ചു.