കോഴിക്കോട്: നഗരസഭയുടെ അനാസ്ഥകാരണം ബസ് ഷെൽട്ടറുകൾ യഥാസമയം പുതുക്കി പണിഞ്ഞില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നഗരസഭക്കും പൊതുമരാമത്തിനും നോട്ടീസയച്ചു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥാണ് നോട്ടീസയച്ചത്.നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ ഏഴിന് കോഴിക്കോട് പരിഗണിക്കും.
32 ബസ് ഷെൽട്ടറുകളാണ് പുതുക്കി പണിയാൻ നൽകിയത്. എന്നാൽ 2 വർഷം കൊണ്ട് 24 എണ്ണം മാത്രമാണ് പൂർത്തിയാക്കിയത്. എന്നാൽ നടത്തിപ്പുകാരനെതിരെ ഒരു നടപടിയുമില്ല. ഇവയ്ക്ക് ലൈസൻസ് ഫീസ് അടച്ചിട്ടുമില്ല.