മുക്കം:ലോക ബ്ലഡ് ഡോണേഴ്സ് ദിനത്തിന്റെ ഭാഗമായ് കെ എം സി ടി യിൽ രക്തത ദാന ക്യാമ്പും, ഡയറക്ടറി പ്രകാശനവും സംഘടിപ്പിച്ചു.KMCT യിൽ നടന്ന ചടങ്ങിൽ മുക്കം സബ് ഇൻസ്പെക്ടർ ജിതേഷ് കെ എസ് ഉത്ഘാടനം ചെയ്തു.ക്യാമ്പിൽ 15 ഓളം വിദ്യാർത്ഥികൾ രക്തദാനം നൽകി .
ചടങ്ങിൽ ബ്ലഡ് ബാങ്ക് മേധാവി ഡോ: ബെൻസി പോൾ അദ്യക്ഷത വഹിച്ചു, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ശമ്പരീശൻ, ശ്രീരാഗ്, ഫസീഹാ, മിശാൽ എന്നിവർ പരിപടികൾക്ക് നേത്യത്വം നൽകി.
കെ എം സി ടി സ്റ്റുഡന്റ് യൂണിയന്റെ ആഭ്യമുഖ്യത്തിൽ പോസ്റ്റർ പ്രകാശനവും, വിജയ് കൾക്കുള്ള സമ്മാനവും നൽകി .