ഹെല്‍മെറ്റിനുള്ളില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്. കണ്ണൂർ പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനെയാണ് (40)പാമ്പ് കടിച്ചത്.
വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റിലാണ് പെരുമ്പാമ്പിന്‍ കുഞ്ഞ് ഉണ്ടായിരുന്നത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ രതീഷ് ശ്രദ്ധിക്കാതെ പെട്ടന്ന് ഹെൽമെറ്റ് ധരിച്ചു.
തലയില്‍ കടിയേറ്റപ്പോൾ ഹെല്‍മറ്റ് അഴിച്ചുനോക്കി. അകത്ത് പാമ്പാണെന്ന് കണ്ട വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു കളഞ്ഞു. ഇതേതുടർന്ന് കടിച്ച പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസിലാക്കാൻ സാധിച്ചത്. രതീഷ് വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ്