Friday, December 6, 2024
Local News

വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിനു പുതിയ ഭാരവാഹികളായി


കോഴിക്കോട്:വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിൻ്റെ ശതാഭിഷേകം വിപുലമായി നടത്തുവാനും വെസ്റ്റ്ഹില്ലിൽ നിലവിലുള്ള ഓഡിറ്റോറിയം ആധുനികരീതിയിൽ നവീകരിക്കാനും അന്തേവാസികളുടെ താമസ സൗകര്യത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനും അന്തേവാസികളുടെ ക്ഷേമവും സ്ഥാപനത്തിൻ്റെ സമഗ്രവികസനവും ഉറപ്പുവരുത്തുന്ന കർമപരിപാടികൾ ആവിഷ്കരിക്കാനും ചേവായൂരിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കാനും
അനാഥമന്ദിര സമാജത്തിൻ്റെ വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് ടി പി എം സാഹിർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാരാട്ട് വത്സരാജ് പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. മാതൃഭൂമി ഡയറക്ടർ ശങ്കരമേനോൻ മാമ്പറ്റമുരളി ,സച്ചിൻ
എന്നിവർ സംസാരിച്ചു.

അനാഥമന്ദിര സമാജത്തിനു പുതിയ ഭാരവാഹികളായി കാരാട്ട് വത്സരാജ് (പ്രസിഡണ്ട് ) ഷ നൂപ് താമരക്കുളം (വൈസ് പ്രസിഡണ്ട്) സുധീഷ് കേശവപുരി (സെക്രട്ടറി) കോഴിശ്ശേരി ഉസ്മാൻ(ജോ. സെക്രട്ടറി)ഐ പി പുഷ്പരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Reporter
the authorReporter

Leave a Reply