Local News

തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും


തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ളം മുടങ്ങും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് മുതല്‍ 21 വരെയും, 23 മുതല്‍ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുക. തലസ്ഥാനത്ത് വരുന്ന ആറു ദിവസം ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നല്‍കിയിട്ടുണ്ട്, അതേസമയം പകരം സംവിധാനം ഏര്‍പ്പെടുത്തുമോ എന്നതില്‍ മൗനം പാലിക്കുന്നത് ആശങ്കയാണ്.

പേരൂര്‍ക്കട ജലസംഭരണിയില്‍ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനില്‍ രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്നതിനായാണ് ജലവിതരണം മുടങ്ങുന്നത്. ഇന്ന് മുതല്‍ 21 വരെയാണ് ജലവിതരണം മുടങ്ങുക.

23 മുതല്‍ 25 വരെ ജലവിതരണം മുടങ്ങുന്നത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ്.


Reporter
the authorReporter

Leave a Reply