General

പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച (നവംബര്‍ 8) വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യഹർജി സമര്‍പ്പിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി.

ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

അതേസമയം, യാത്രയയപ്പ് ചടങ്ങിലെ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എ.ഡി.എമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ശരിവെക്കുന്നതാണ് കലക്ടര്‍ പൊലിസില്‍ നല്‍കിയ മൊഴിയെന്നും പ്രതിഭാഗം വാദിച്ചു. പുതിയ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍ പൊലിസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലിസിനെ വിമര്‍ശിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply