കോഴിക്കോട്: ജില്ലയിലെ പ്രധാന തറവാട് ക്ഷേത്രങ്ങളിലൊന്നായ വെള്ളിപറമ്പ് 6/2 ഇളയിടത്ത് ദേവി ഓടക്കാളി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഭക്ത്യാദരപൂർവ്വം നടക്കും.
ഒക്ടോബർ 13 മുതൽ 15 വരെയാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പരിപാടികൾ നടക്കുക.
13ന് ദുർഗ്ഗാഷ്ടമി ദിനം പൂജാ വെയ്പ്പ്
14 ന് മഹാനവമി
15 ന് വിജയദശമി ദിവസം വിദ്യാരംഭം ഉണ്ടായിരിക്കും. ആകാശവാണി റിട്ടേഡ് ആർട്ടിസ്റ്റ് മാലിനി രവിവർമ്മ ആദ്യാക്ഷരം കുറിക്കും.
അന്നേ ദിവസം രാവിലെ 7 മണി മുതൽ വാഹന പൂജ ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര ഭരണ സമതി അറിയിച്ചു.