ബേപ്പൂർ:വെള്ളായിക്കോട്ട് റെഡിഡന്റ്സ് അസോസിയേഷൻ പത്താം വാർഷികാഘോഷം നടുവട്ടം മാഹി മണ്ടോടി പറമ്പിൽ വെച്ച് നടന്നു.
വാർഷിക സമ്മേളനം നഗരാസൂത്രണ ചെയർപേർസണൻ ശ്രമതി കെ. കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു.

വിശിഷ്ട വ്യക്തികളായ ഡോ. ടി. പി. മെഹറൂഫ് രാജ്, മെജീഷ്യൻ പ്രദീപ് ഹുഡിനോ,പേരോത്ത് പ്രകാശൻ, അടിച്ചിക്കാട്ട് വേണുഗോപാലൻ, ഡോ.ലീന. ജെ എന്നിവരെ ആദരിച്ചു.മാറാട് ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ കെ. വി. ശശികുമാർ ആശംസാ പ്രസംഗം നടത്തി പ്രസിഡന്റ് പി. ജയചന്ദ്രൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ ജോ. സെക്രട്ടറി സുമേഷ്. എം. എസ്. സ്വാഗതം പറഞ്ഞു. സെക്രട്ടറി യു. പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി വിനോദ്. പി. വി. നന്ദി പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.