Latest

കലോത്സവ ഭക്ഷണത്തിൽ വർഗീയതയുടെ വിഷം കലർത്തിയതിനെതിരെ ബി.ജെ.പി; ഊട്ടു പുരയ്ക്ക് മുന്നിൽ  പ്രതിഷേധ സമരം നടത്തി.


കോഴിക്കോട് : സംസ്ഥാന സ്ക്കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയതയുടെ വിഷം കലർത്തിയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഊട്ടു പുരയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.കോർപ്പറേഷൻ കൗൺസിലർ എൻ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യ്തു.ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി മധു കാട്ടുവയൽ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി. എ.പി പുരുഷോത്തമൻ ,സോഷ്യൽ മീഡിയ മണ്ഡലം കൺവീനർ ടി. അർജുൻ , ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് വി.വി. സജീന്ദ്രൻ , ഏരിയ ജനറൽ സെക്രട്ടറി പി ശിവദാസൻ , സെക്രട്ടറി ടി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Reporter
the authorReporter

Leave a Reply