Local News

“വാഴയൂരിന്റെ ഏകതാബോധം.” പുസ്തകം പ്രകാശനം ചെയ്തു


രാമനാട്ടുകര: വാഴയൂരിന്റെ ഏകതാബോധം…ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ചെറുത്തു നിൽപ്പിന്റെ ചരിത്രപാഠങ്ങൾ എന്ന പേരിൽ വാഴയൂരിന്റെ ചരിത്രത്തിൽ അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനനികളുടെ സമരാനുഭവം മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അന്വേഷിച്ചറിഞ്ഞു അടയാളപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക പ്രഭാഷണവും പ്രശസ്ത സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ അനിൽ ചേലേമ്പ്ര നിർവ്വഹിച്ചു.
എ. വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരകഗ്രന്ഥആ ലയം,ആൻഡ് വായനശാല യാണ് പ്രസാധകർ. വായനശാലപ്രസിഡന്റ് പി. ശിവദാസൻ മാസ്റ്റർ ആണ് രചന നിർവ്വഹിച്ചത്.

കാരാട് ജി. എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രന്ഥശാലസ്സംഘം മലപ്പുറം ജില്ല പ്രസിഡന്റ്‌ എ. ശിവദാസൻ അധ്യക്ഷത വഹിച്ചു.എ. വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സഹധർമ്മിണി സരസു ടീച്ചർ പുസ്തകം ഏറ്റു വാങ്ങി. ശ്രീ. അജ്മൽ കക്കോവ് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. മോഹൻദാസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ മക്കൾ, ബന്ധുക്കൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു. എസ്. ഉണ്ണികൃഷൻ മാസ്റ്റർ സ്വാഗതവും ഇ. രാജീവൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply