LatestLocal News

വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം


കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ  തീ പിടുത്തം ഉണ്ടായി. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. കാര്യമായ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഫയർ ഫോഴ്സ് തീ അണയ്ക്കുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല.

വടകര സബ്ബ് ജയിൽ, ട്രഷറി ബിൽഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. കൂടുതൽ ഫയർ ഫോഴ്സ് സ്ഥലത്തേക്കെത്തുന്നുണ്ട്.


Reporter
the authorReporter

Leave a Reply