GeneralLocal News

ഫറോക്ക് റെയിൽവേ മേൽപ്പാലം – കരുവൻ തിരുത്തി റോഡ് – സ്ഥലമെടുപ്പ് ഉത്തരവായി


കോഴിക്കോട്:ഫറോക്ക് റെയിൽവേ മേൽപ്പാലം – കരുവൻ തിരുത്തി റോഡ് – സ്ഥലമെടുപ്പ് ഉത്തരവായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ മുഹമ്മദ് റിയാസ് അറിയിച്ചു.

കരുവൻ തിരുത്തി വില്ലേജിലെ 2.4981 ഹെക്ടർ സ്ഥലമാണ് ഈ റോഡിനായി ഏറ്റെടുക്കുന്നത്. 2.99 കോടി രൂപ സ്ഥലമെടുപ്പിനായി കിഫ്ബിയിൽ നിന്നും നേരത്തെ അനുവദിച്ചിട്ടുണ്ട്.
ഫറോക്ക് റെയിൽവേ മേൽപാലത്തിന്റെ പ്രവർത്തി പൂർത്തീകരിക്കുകയും, അപ്രോച്ച് റോഡ് ടെന്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കരുവൻതിരുത്തി മേഖലയിൽ വൻ വികസനമാണ് ഇതോടെ വന്നു ചേരുക.

കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തീരദേശ യാത്രയ്ക്ക് സൗകര്യപ്രദമായ കടലുണ്ടിക്കടവ്, കരുവൻ തിരുത്തി പാലങ്ങൾ പണി പൂർത്തീകരിച്ചു വാഹനഗതാഗത യോഗ്യമായതോടുകൂടി ഈ റോഡിലൂടെയുള്ള വാഹന തിരക്ക് വർധിച്ചിരുന്നു. വളവുകൾ ഏറെയുള്ള ഫറോക്ക് കരുവൻതിരുത്തി റോഡിൽ ഫറോക്കിലുള്ള അണ്ടർ ബ്രിഡ്ജ് ഉയരം കൂടിയ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും യാത്രക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് ഫറോക്ക് റയിൽവേ മേൽപാലം മുതൽ കരുവ തിരുത്തിപാലം വരെ പുതിയ റോഡ് നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തിക്ക് 60 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.


Reporter
the authorReporter

Leave a Reply