കോഴിക്കോട് :ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ഉറൂബ് സ്മാരക കഥാപുരസ്‌കാരം ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയ്ക്ക് കേരള സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളി സമ്മാനിച്ചു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്, കോഴിക്കോട് പ്രസിദ്ധീകരിച്ച ‘എന്റെ വീട് പൊള്ളയാണ് ‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ‘നൊമ്പരപ്പൂവ്’ എന്ന കവിതാസമാഹാരത്തിന് ശ്രീജിനി സജിത്ത് ചങ്ങമ്പുഴ കവിതാ പുരസ്‌കാരവും ഏറ്റുവാങ്ങി.
സാഹിത്യ വേദി ജന.സെക്രട്ടറി അക്ഷരഗുരു കവിയൂര്‍ അധ്യക്ഷത വഹിച്ചു. പ്രിയദര്‍ശിനി മാഗസിന്‍ എഡിറ്റര്‍ സുനില്‍ മടപ്പള്ളി ഉറൂബ് അനുസ്മരണവും എഴുത്തുകാരന്‍ ഇ.ആര്‍ ഉണ്ണി ചങ്ങമ്പുഴ അനുസ്മരണവും നടത്തി. സിനിമ സംഗീത സംവിധായകന്‍ ഡോ. സി.വി രഞ്ജിത്ത്, ശേഖര്‍ജി, ആര്‍ട്ടിസ്റ്റ് ശശികല, അഡ്വ.പി.കെ രവീന്ദ്രന്‍, വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍, വിനോദന്‍ പന്തക്കല്‍, ടി.പി റഷീദ്, ആര്‍.എല്‍.വി ധനരേഖ, സൗമി മട്ടന്നൂര്‍, പുരസ്‌കാര ജേതാക്കളായ ഉസ്മാന്‍ ഒഞ്ചിയം ഒരിയാന, ശ്രീജിനി സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. കവിതാ ഗാനാലാപനവും നടത്തി.