കോഴിക്കോട്: യുക്രൈൻ യുദ്ധം അവസാനപ്പിക്കണം എന്നാവിശ്യപ്പെട്ട് ന്യൂ ഡൽഹിയിലെ ഒന്നാം ലോക മഹായുദ്ധ സ്മാരകമായ ഇന്ത്യാ ഗേറ്റിനുമുന്നിൽ യുദ്ധ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു. നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ബാബ അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എല്ലാ യുദ്ധങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങളും മാനവികതക്കും മനുഷ്യത്വത്തിനും എതിരാണ്. യുദ്ധമാണ് നമ്മുടെ ശത്രു, ഏതെങ്കിലും രാജ്യമല്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള യുവാക്കളും രാജ്യ തലസ്ഥാനത്തു നടത്തിയ ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.
എല്ലാ രാജ്യങ്ങളിലിൽ നിന്നുമുള്ള സൈനികരെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സൈനികസേന രൂപീകരിക്കണമെന്നും ഏറ്റവും വലിയ സൈനിക ആയുധ സേനയായി മാറ്റി രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നടത്തിയാൽ ഇടപെടണമെന്നും ബാബ അലക്‌സാണ്ടർ പറഞ്ഞു.