കോഴിക്കോട്:അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചക്കായി യു.ജി.സി. നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തിനൊരുങ്ങി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ചു കൊണ്ട് 2001 ൽ സ്ഥാപിതമായ സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2005ൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി സ്ഥാപിക്കുകയായിരുന്നു.
