Local News

ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം

Nano News

ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം കുറയാൻ കാരണമാക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply