GeneralLatest

രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിലുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു; മരിച്ചവർ മടവൂർ സ്വദേശികളായ ദമ്പതികൾ


കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിൽ അറപ്പുഴ പാലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.മടവൂർ സ്വദേശികളായ മതിയംചേരി കൃഷ്ണൻകുട്ടി (55) ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.കൃഷ്ണൻകുട്ടിയുടെ മകൻ അരുണിനും വാഹനം ഓടിച്ച അലിക്കും ഗുരുതര പരിക്കുണ്ട്.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ സൂചിപ്പിച്ചു. കാർ തകർന്ന് ലോറിയുടെ അടിയിലേക്ക് കയറി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഗുഡ്സ് ഓട്ടോയും ഈ അപകടത്തിൽപ്പെട്ടു.മലപ്പുറം പടിക്കൽ സ്വദേശികളായ വെളിമുക്ക് മുന്നിയൂർ അൻവർ (45) ഭാര്യ സമീറ(40) എന്നിവർക്ക് തലയ്ക്കാണ് പരിക്ക്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്നു തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.


Reporter
the authorReporter

Leave a Reply