Local News

പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു

Nano News

ഇടുക്കി പൈനാവിൽ അമ്മയുടെയും മകന്റെയും വീട് തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. ഈ സമയം രണ്ട് വീടുകളിലും ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു.

അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ഇരുവരും ചികിത്സയിലാണ്. ഇയാൾ തന്നെയാണോ വീട് കത്തിച്ചതെന്നാണ് സംശയം ഉയരുന്നത്.


Reporter
the authorReporter

Leave a Reply