General

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി രണ്ടു തവണ ഭൂചലനം

Nano News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തുടര്‍ച്ചയായി രണ്ടു തവണ നേരിയ ഭൂചലനം. വടക്കന്‍ കശ്മീരിലെ ബരാമുള്ള മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ 6.45 ന് ആദ്യ ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം മിനിറ്റുകള്‍ക്കകം രണ്ടാമത്തെയും കുലുക്കം അനുഭവപ്പെട്ടു. രണ്ടാമത്തെത്ത് 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്.

എന്നാല്‍ പ്രദേശത്ത് നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Reporter
the authorReporter

Leave a Reply