കോഴിക്കോട് : സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം നേടിയ ടഗ്ഗ് ഓഫ് വാർ ( വടം വലി) അസോസിയേഷൻ ജില്ലാ ഭാരവാഹികളൈ തിരഞ്ഞെടുത്തു.
പ്രസിഡന്റായി മുജീബ് റഹ്മാൻ , സെക്രട്ടറിയായി എം പി മുഹമ്മദ് ഇസ്ഹാഖ് , ട്രഷറർ പി പി ഷഹർ ബാനു എന്നിവരടങ്ങുന്ന 19 അംഗ ഭരണ സമിതിയെ ജനറൽ ബോഡി യോഗമാണ് തിരഞ്ഞെടുത്തത്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ വി കെ തങ്കച്ചൻ , ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ കെ വി അബ്ദുൾ മജീദ്, ടഗ്ഗ് ഓഫ് വാർ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി ആർ രാമനാഥൻ , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.ജോൺ എന്നിവർ പ്രസംഗിച്ചു.
എം പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും എ കെ മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.