കോഴിക്കോട് : ഫാറൂഖ് കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫറൂഖാബാദ് ’90 ന്റെ നേതൃത്ത്വത്തിൽ നടക്കുന്ന നൈറ്റ് മാർക്കറ്റ് മെഗാ ഇവന്റിന്റെ ഭാഗമായി നടക്കുന്ന പാടാം നമുക്ക് പാടാം പ്രോഗ്രാമിന്റെ പ്രചരണ ക്യാമ്പയിൻ ഫാറൂഖ് കോളജ് ക്യാമ്പസിൽ സംഘടിപ്പിച്ചു.
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ.കെ എം നസീർ ഉദ്ഘാടനം ചെയ്തു.
ഫറുഖാബാദ് 90 സ് ചെയർമാൻ കെ പി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ സെക്രട്ടറി യൂസഫ് അലി, പ്രോഗ്രാം കൺവീനർ കെ വി അയൂബ്, ട്രഷറർ വി അഫ്സൽ, ഡോ. അനീസ് അലി, കെ റഷീദ് ബാബു , കെ അഹമ്മദ് സലീം, എം വി റഹീം, സി പി അബൂബക്കർ എന്നിവർ സംസാരിച്ചു
2023 ജനുവരി 17, 18 തിയ്യതികളിൽ ഫറോക്ക് കെ ഹിൽസിൽ വൈകീട്ട് 4 മുതൽ രാത്രി 12 വരെയാണ് മെഗാ ഇവന്റ് നൈറ്റ് മാർക്കറ്റ് . ഇതോടനുബന്ധിച്ച് ട്രെയിഡ് ഫെയർ , കലാ സാംസ്ക്കാരിക വിരുന്ന്, ഫുഡ് ഫെസ്റ്റ്, ആദരിക്കൽ എന്നിവ നടക്കും. നേരത്തെ പഠിച്ചവരും നിലവിൽ വിദ്യാർത്ഥികളായവരും പങ്കെടുക്കുന്ന പാടാം നമുക്കു പാടാം ഗാന വിരുന്ന് 17 നും ഗായകൻ അനൂപ് ശങ്കർ ഷോ 18 നും നടക്കും