General

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തു; കാര്‍ നദിയില്‍ പതിച്ച് 3 മരണം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഗൂഗിള്‍

Nano News

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്യവേ മൂന്നു യുവാക്കള്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് നദിയിലേക്കു വീണു മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അപകടം ഉണ്ടായത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്താത്തതാണ് അപകടത്തിന് കാരണമായത്‌.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രശ്‌നം കണ്ടെത്താന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്’ ഗൂഗിള്‍ വക്താവ് പറഞ്ഞു. ഗൂഗിള്‍ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് എന്നിവരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.


Reporter
the authorReporter

Leave a Reply