കോഴിക്കോട് : വെള്ളയിൽ പോലിസ് അതിക്രമിച്ച് കടന്ന് അക്രമം കാണിച്ച തൊടിയിൽ ക്ഷേത്രത്തിൽ ബി.ജെ.പി. ഉത്തര മേഖല പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ സന്ദർശിച്ചു
പോലിസ് മർദ്ധിച്ച ബൂത്ത് കൺവീനർ ടി. ജദേഷിന്റെ വീട്ടിലും അദേഹം സന്ദർശനം നടത്തി.
ഉത്തര മേഖല വൈസ് പ്രസിഡണ്ട് പി.ജിജേന്ദ്രൻ , നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രേജോഷ്, മണ്ഡലം സോഷ്യൽ മീഡിയ ഇൻ ചാർജ് ടി. അർജുൻ , ഏരിയ വൈസ് പ്രസിഡണ്ട് എൻ.പി.സിദ്ധാർത്ഥൻ, സെക്രട്ടറി. ടി.ശ്രീകുമാർ , കർഷക മോർച്ച മണ്ഡലം ട്രഷറർ ടി.ജയേഷ് എന്നിവർ സംബന്ധിച്ചു