LatestLocal News

ഇന്നത്തെ പ്രധാന അറിയിപ്പുകൾ 20 12 2021


പെയ്ഡ് അപ്പ്രന്റീസ്ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം ലഭിക്കും. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.
അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2021  എന്ന് എഴുതണം. അഭിമുഖത്തിന്റേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍  പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370225.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ ഒന്നിലെ ചായം പദ്ധതി പ്രകാരം അങ്കണവാടി നവീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും. ഫോണ്‍: 0495 2702523.
ഫോട്ടോഗ്രാഫി മത്സരം: അപേക്ഷാ തീയതി നീട്ടി
ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലാസ്റ്റിക് മലിനീകരണം; ഹരിത ഉപഭോഗം എന്ന വിഷയത്തില്‍ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 22 വൈകീട്ട് അഞ്ച് മണി വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 18 x 12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടെത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495-2370655.
അപേക്ഷ ക്ഷണിച്ചു
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബര്‍ 31. വിലാസം – പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.
ഡിസ്ട്രിക്ട് ലെവല്‍ റിവ്യൂ കമ്മിറ്റി മീറ്റിംഗ് 24 ന്
ഡിസ്ട്രിക്ട് ലെവല്‍ റിവ്യൂ കമ്മിറ്റി മീറ്റിംഗ് ഡിസംബര്‍  24 ന് രാവിലെ 10.30 മണിക്ക്  മുതുലക്കുളം, മലബാര്‍ പാലസില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
സൗജന്യ സംരംഭകത്വ ശില്‍പ്പശാല
പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ടെക്, പോളിടെക്നിക്ക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി.ഡി.സി ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 ഫോണില്‍ വിളിച്ചോ ഡിസംബര്‍ 27 വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ മാനേജര്‍ ആന്‍ഡ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് 22ന്
ജില്ലാ ലെവല്‍ ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് ഡിസംബര്‍ 22ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഉപഭോക്തൃ തര്‍ക്ക പരിഹാര അദാലത്ത് ഡിസംബര്‍ 24 ന്
ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പ്രത്യേക അദാലത്ത് നടക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും അഭിഭാഷകരുടേയും സഹകരണത്തിലാണ് അദാലത്ത്. കാരന്തൂരിലെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കോടതി ഹാളില്‍ രാവിലെ 10 മണിക്ക് അദാലത്ത് ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0495 2803455.

Reporter
the authorReporter

Leave a Reply