Local News

കക്കയം ഡാം റിസർവോയറിൽ കടുവ ഇറങ്ങി

Nano News

കൂരാച്ചുണ്ട്: കക്കയം ഡാം റിസർവോയറിൽ കടുവ ഇറങ്ങി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. റിസർവോയർ നീന്തിക്കടന്ന് കടുവ കാട്ടിലേക്കു കയറിപ്പോയി. കഴിഞ്ഞ ആഴ്ച പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.

റിസർവോയറിന് സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ റിസർവോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. ഒരു കടുവയെ മാത്രമാണ് ഇതുവരെ നേരിൽ കാണാനായത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി.


Reporter
the authorReporter

Leave a Reply