Accident newsLatest

കോഴിക്കോട് നല്ലളത്ത് വാഹനാപകടം നാല് മരണം, ഒരാൾ ഗുരുതരാവസ്ഥയിൽ

Nano News

കോഴിക്കോട് :ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് മരണം. നല്ലളം മേഡേൺ ബസാറിനു സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്.മരിച്ചത് രാമനാട്ടുകര ഫറോക്ക് സ്വദേശികളാണ്. കാറ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മീഞ്ചന്ത ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫീസർ ഓഫീസർ ശിഹാബുദീൻ ഇ. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ബിജേഷ് പി എം എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഹൈഡ്രോളിക് ഉപകരണങ്ങളായ കട്ടർ ,സ്പ്രെഡർ ഉപയോഗിച്ച് ഇടിച്ചു തകർന്ന volkswagen കാർ വെട്ടി പൊളിച്ച് കാറിനകത്ത് കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അതിൽ ഒരാളുടെ പേരുടെ നില അതീവ ഗുരുതരമാണ്. ദിനിൽ, അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്


Reporter
the authorReporter

Leave a Reply