കോഴിക്കോട് : തോപ്പയിൽ 67 വാർഡിലെ ചെറോട്ട് വയലിൽ നിൽവിൽ വലുതായിരുന്ന ഓവു ചാൽ ചെറുതാക്കി നിർമ്മിച്ച ശേഷം വീടുകളിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്നത് പതിവായി.
ഓവുചാൽ ഉടൻ പൊളിച്ച് വലുതാക്കി നിർമിക്കണമെന്നും
വീടുകളിൽ വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണുക.
എല്ലാ വീട്ടുകാർക്കും ദുരിതാശ്വാസ ധന സഹായം നൽകുക എന്ന ആവിശ്യങ്ങൾ ഉന്നയിച്ച്
ചെറോട്ട് വയൽ വികസന സമിതി സംഘടിപ്പിച്ച പ്രതിഷേധ സമരം
കൗൺസിലർ സി.എസ് സത്യഭാമ ഉദ്ഘാടനം ചെയ്യ്തു.
ചെറോട്ട് വയൽ നിവാസികളുടെ പ്രശ്നം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉന്നയിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.എസ് സത്യാഭാമ പറഞ്ഞു.
ചെറോട്ട് വയൽ വികസന സമിതി ജനറൽ കൺവീനർ കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
എൻ.പി.മോഹൻദാസ് , സോയാ അനീഷ്, പി.ബാബു, സരള മോഹൻദാസ് , ഷീന സത്യൻ, എ.കെ. അനിഷ്,എൻ.പി. വാസു. ടി.പി. മിനി, നിഷ സലിൽ,സ്വപ്ന വാസു. ഇ.വി മനോഹരൻ , പി. ഉമേഷ് എന്നിവർ പ്രസംഗിച്ചു.