കോഴിക്കോട്: ബി.ജെ.പി.കോഴിക്കോട് സിറ്റി ജില്ല പ്രസിഡൻ്റായി അഡ്വ.കെ.പി.പ്രകാശ് ബാബു ഔദ്യോഗികമായി ചുമതലയേറ്റു.കെ.ജി മാരാരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന യോഗത്തിൽ മുൻ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്, മേഖല പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ,അജയ് നെല്ലിക്കോട്, അനുരാധ തായാട്ട്, രമ്യാ സന്തോഷ്, എം.രാജീവ് കുമാർ, കെ രജിനേഷ് ബാബു, ബി.കെ.പ്രേമൻ, ശശിധരൻ അയിനിക്കാട്, ഷെയ്ക് ഷാഹിദ്, ചാന്ദ്നി ഹരിദാസ്, എന്നിവർ സംസാരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനക്കും രൂക്ഷമായ മരുന്ന് ക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി ഒന്നിന് പുതിയ പ്രസിഡൻ്റിൻ്റെ നേതൃത്തിൽ ജനകീയ സത്യാഗ്രഹ സമരം സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.