Local News

കോഴിക്കോട് ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം; ചുമര് തുരന്ന് 30 പവന്‍ മോഷ്ടിച്ചു


കോഴിക്കോട്: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചുമര് തുരന്ന് 30 പവന്‍ സ്വര്‍ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചു. ചെറുവണ്ണൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. ശനി രാവിലെ ഒമ്പത് മണിയോടെയാണ് മോഷണവിവരം പുറത്തറിയുന്നത്.

ചുമര് തുരന്നുകിടക്കുന്നത്കണ്ട് ജ്വല്ലറിയുടെ പിറകിലെ കടയിലുള്ളവര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു.

ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ഇന്ന് പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മോഷണത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മേപ്പയ്യൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പിയും ഡ്വോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.


Reporter
the authorReporter

Leave a Reply