കോഴിക്കോട്:അന്താരാഷ്ട്ര നിലവാരത്തോടെ കൃത്യമായ രോഗ നിർണ്ണയത്തിന് ആധുനിക സാങ്കേതികതയുള്ള സീമെൻസിന്റെ 1.5 TESLA 16 ചാനൽ MRI യും 128 കാർഡിയാക് CT സ്കാൻ സൗകര്യവുമുള്ള സരോജ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ മൂന്നാമത്തെ സെന്ററിന്റെ ഉദ്ഘാടനം ചാലപ്പുറത്ത് ആർ.ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അംബിക രമേഷ് നിർവഹിച്ചു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചാനിയൽ,സരോജ് ലാബ് മാനേജിങ് ഡയറക്ടർ ഡോ.അരുൺ ജ്യോതിഷ് ചെറിയാൻ, ഓപ്പറേഷൻ ഹെഡ് രഞ്ജിഷ്,അഡ്മിൻ ജിതിൻ എന്നിവർ സംബന്ധിച്ചു