General

അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി

Nano News

ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.


Reporter
the authorReporter

Leave a Reply