General

വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സന്ദര്‍ശിക്കും

Nano News

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ 30,31 തീയതികളില്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്, അംഗങ്ങളായ എ.സൈഫുദ്ദീന്‍ ഹാജി, പി. റോസ തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തിലുണ്ടാകും.

30 രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന്‍ സിറ്റിങും തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയും നടക്കും. 31 രാവിലെ 10ന് കമ്മിഷന്‍ ചെയര്‍മാനും സംഘവും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.


Reporter
the authorReporter

Leave a Reply