കോഴിക്കോട്:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്
ഗാർഹിക അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിത ശിശു വികസന വകുപ്പിൻ്റെയും, കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിൻ്റെയും കീഴിൽ കോഴിക്കോട് വെങ്ങാലിയിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രമായ എം.ഇ.ടി ഷെൽട്ടർ ഹോം, എ.ഡബ്ല്യു.എച്ച് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കും എൻ. എസ്. എസ് വളണ്ടിയേസി നുമായി സെമിനാർ സംഘടിപ്പിച്ചു. “സ്ത്രീ സുരക്ഷാ നിയമങ്ങളും സ്ത്രീ സുരക്ഷ പദ്ധതികളും ” എന്ന വിഷയത്തെ കുറിച്ച് അഡ്വ .സാജിറ (ലീഗൽ റിസോഴ്സ് പേഴ്സൺ) ക്ലാസ് എടുത്തു. എ.ഡബ്ല്യു. എച്ച് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് തലവൻ സുജേഷ്. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളേജ് പ്രിൻസിപ്പൾ ഡോ . പി. കെ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ഇ.ടി ഷെൽട്ടർ ഹോം സൂപ്രണ്ട് സുമിത എസ്. നായർ മുഖ്യ പ്രഭാഷണവും, ഷെൽട്ടർ ഹോം ഫാമിലി കൗൺസിലർ രമ്യ.സി ആശംസ അർപ്പിച്ചു. കൂടാതെ എ. ഡബ്ല്യു. എച്ച് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സർ കാസിം.കെ യു, എൻ.എസ്.എസ് ഓഫീസർ ബീന എന്നിവർ സംസാരിച്ചു.തുടർന്ന് എ.ഡബ്ല്യു.എച്ച് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ്റിലെ MSW വിദ്യാർത്ഥികൾ വനിതാ ദിനത്തോടനുബന്ധിച്ച് “സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അതിജീവനവും ” എന്ന വിഷയത്തെ ആസ്പദമാക്കി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.