കോഴിക്കോട്:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക വനിതാ ദിന പരിപാടികൾ വിനോദ സഞ്ചാര വകുപ്പ് ഉത്തരവാദിത്ത ടൂറിസം ജില്ലാ കോർഡിനേറ്റർ ശ്രീകല ലക്ഷ്മി ഉദ്ഘാടനം ചെയ്തു .ആതിരാ നാരായണൻ ഈശ്വരപ്രാർഥന ചൊല്ലി ശ്രീമതി ഉഷ സുരേന്ദ്രൻ സ്വാഗതം പറയുകയും വനിതാ കോ-ഓർഡിനേറ്റർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്.വി.പി പ്രസാദ്.സംസ്ഥാന സെക്രട്ടറി സജീഷ് മണി, ജില്ലാ സെക്രട്ടറി ജി.എം സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ് കുമാർ,അനൂപ് മണാശ്ശേരി. ജില്ല ട്രഷറർ പി.രമേഷ്,ജില്ലാ പി ആർ ഓ അഭിലാഷ് കല്ലിശ്ശേരി, ആതിരാ നാരായണൻ, ഉഷ സുരേന്ദ്രൻ,ഷൈനി സജീഷ് എന്നിവർ സംസാരിച്ചു ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്പോർട് ഫോട്ടോഗ്രാഫി മത്സരം വനിതകൾക്കായി നടത്തി.