തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.3, 61091 പേരിൽ 3,02865 കുട്ടികൾ വിജയിച്ചു.ഹയർസെക്കൻഡറിയിൽ 9 മൂല്യനിർണയ ക്യാമ്പുകളും വി.എച്ച്.എസ് ഇയിൽ 8 മൂല്യനിർണയ ക്യാമ്പുകളുമായിരുന്നു ഉണ്ടായിരുന്നത്. 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്ലസ് ടു വിഭാഗത്തിൽ 4,32,436 വിദ്യാർഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 31,332 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് പരീക്ഷ നടന്നത്.
മേയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷകളും ആരംഭിച്ചു. രണ്ടാഴ്ച കൊണ്ട് മൂല്യ നിർണയം പൂർത്തിയായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം അധ്യാപകര്‍ ബഹിഷ്‌കരിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. മൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം ഉയർത്തിയതും വിവാദമായി. പിന്നീട് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പ്രശ്‌നങ്ങൾ പരിഹരിച്ചത്.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഇല്ലായിരുന്നു. കോവിഡ് സാഹചര്യത്തില്‍ കലാ-കായിക മത്സരങ്ങളും മറ്റ് പ്രവർത്തനങ്ങളും നടത്താത്തതിനാലാണ് തീരുമാനം.പ്ലസ് ടുവിൽ 87.94ഉം വി.എച്ച്.എസ്.ഇയിൽ 80.36 ഉം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്.