കൊച്ചി:നാലുദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് 21 ന് വൈകിട്ട് കൊച്ചിയില്‍ എത്തും.
കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 21, 22, 23 തിയ്യതികളിൽ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്.
കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷമാകും 21ന് വൈകിട്ട് 6.35 ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുക.
സ്വീകരണത്തിനു ശേഷം കൊച്ചി താജ് മലബാര്‍ റിസോര്‍ട്ടില്‍ വിശ്രമിക്കും.
22 ന് രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷനല്‍ ഡെമോന്‍സ്‌ട്രേഷന്‍ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് താജ് മലബാറിലേക്ക്.
23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.