കോഴിക്കോട്:കെട്ടിട പെർമിറ്റ്,അപേക്ഷ ഫീസ് വർദ്ധിപ്പിച്ച പിണറായി സർക്കാർ പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തിന്റെ ചിറകരിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ്ബാബു പറഞ്ഞു. കെട്ടിട നിർമ്മാണ പെർമിറ്റ്,അപേക്ഷ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ബേപ്പൂർ സോണൽ ഓഫീസിന് മുന്നിൽ പ്രതീകാത്മക കുടിൽകെട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുൻസിപാലിറ്റി കോർപ്പറേഷൻ പരിധിയിൽ വീട് നിർമ്മിക്കാൻ അപേക്ഷ-പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 1500 ശതമാനം മുതൽ 2000 ശതമാനം വരെ ഭീമമായ വർദ്ധനവ് ഉണ്ടായിട്ടും വകുപ്പ് മന്ത്രി അടക്കമുള്ളവർ ജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞണം കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു, കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് വീട്,കുടിവെള്ളം,വൈദ്യുതി,ശൗചാലയം,ഗ്യാസ് കണക്ഷൻ എന്നിവ ഉറപ്പ് വരുത്തുമ്പോൾ സംസ്ഥാന സർക്കാർ കെട്ടിടനികുതി,മിൽമ പാൽ,കുടിവെള്ളം,വൈദ്യുതി,വിവധിയിനം സെസ്സുകൾ എന്നിവയടക്കം വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുക വഴി സ്വന്തമായി ഒരു കിടപ്പാടം എന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേലും കരിനിഴൽ വീഴ്ത്തിയിരികുകയാണെന്നും രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികം അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലും സ്വജനപക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണെന്നും ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഭരണാധികാരികൾ രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.
മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ബി.ജെ.പി ജില്ലാ സമിതി അംഗം കാളക്കണ്ടി ബാലൻ,തോട്ടപ്പായിൽ അനിൽകുമാർ,മണ്ഡലം ജന:സെക്രട്ടറി ഷിംജീഷ് പാറപ്പുറം, മണ്ഡലം വൈസ് പ്രസിഡന്റ് സി.സാബുലാൽ,മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് പി മേലേടത്ത്,മണ്ഡലം ട്രഷറർ പി.സി അനന്തറാം ,മണ്ഡലം സെക്രട്ടറി ഷിബീഷ് എ.വി,മണ്ഡലം സെക്രട്ടറി അഖിൽപ്രസാദ് എ, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് ടി.സബീഷ്ലാൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് എം.വിജിത്ത്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് യു.സഞ്ജയൻ,ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് അബ്ദുൾമൻസൂർ, ബേപ്പൂർ ഏരിയ പ്രസിഡന്റ് പ്രബീഷ് ഇ.ടി, നടുവട്ടം ഏരിയ പ്രസിഡന്റ് സതീഷൻ കുന്നത്ത്, ചെറുവണ്ണൂർ ഏരിയ പ്രസിഡന്റ് ഷിത്തു ആളത്ത് തുടങ്ങിയവർ സംസാരിച്ചു.