Local News

യാത്രക്കാരൻ കെഎസ്ആർടിസി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു

Nano News

ബസ് സ്റ്റോപ്പിൽ നിർത്താത്തതിൽ ക്ഷുഭിതനായ യാത്രക്കാരൻ ഡ്രൈവറുടെ കഴുത്തിനു പിടിച്ചു. ബസ് നിയന്ത്രണം വിട്ടെങ്കിലും തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. തിരുവമ്പാടി-കക്കാടംപൊയിൽ മേഖലയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിൽ ആണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്.

കേസിൽ എബ്രഹാം എന്നയാളെ തിരുവമ്പാടി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ മുന്നിലത്തെ സ്റ്റോപ്പിലാണ് ഇയാൾക്ക് ഇറങ്ങേണ്ടിയിരുന്നത്. സ്ഥലമെത്തി ബെല്ലടിച്ചിട്ടും ബസ് നിർത്തിയില്ല. ഇതിനെ തുടർന്നാണ് പ്രതി ക്ഷുഭിതനായത്. തുടർന്ന് ഇയാൾ ഡ്രൈവറുടെ കഴുത്തിന് കയറി പിടിക്കുകയായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ ഡ്രൈവർ പ്രകാശനെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം വളവുള്ള വീതികുറഞ്ഞ ഇടമായതിനാലും എതിരെ ടിപ്പർലോറി വന്നതിനാലുമാണ് ബസ് നിർത്താൻ കഴിയാതിരുന്നതെന്നാണ് ഡ്രൈവർ പറയുന്നത്.


Reporter
the authorReporter

Leave a Reply