ബേപ്പൂർ: നാനോ റസിഡൻസ് അസോസിയേഷൻ വാർഷികവും പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.രാജീവ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡൻ്റെ് കെ.പി റജി അധ്യക്ഷനായിരുന്നു.
സെക്രട്ടറി വി.വി സനോഷ് രക്ഷാധികാരി കെ.വിജയൻ, ട്രഷറർ വി. ദേവൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പരിധിയിൽ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു ആഘോഷ പരിപാടികൾക്ക് പി. മനോജ് കെ. ഉണ്ണികൃഷ്ണൻ, ടി.ശ്രീധരൻ, കെ.പി ബൈജു എന്നിവർ നേതൃത്വം നൽകി.ശോഭ മനോജിൻ്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.










